Popular Posts

Thursday, August 9, 2012

ഓര്‍മകളുടെ ഊഷരഭൂമി


എന്‍.ഐ.ടി.കെ-നീ ഒരു ദന്തഗോപുരമാണ്.,.അവിടത്തെ ജീവിതത്തിലെ ഓരോ വര്‍ഷവും നീ സ്നേഹത്തിന്‍റെയും ആത്മനിരൂപണത്തിന്‍റെയും നവീകരണത്തിന്‍റെയും പുതിയ തിണര്‍പ്പുകളെ ചുംബിക്കുന്നു.അവിടെ ജീവിക്കുമ്പോള്‍,നിന്‍റെ ചുറ്റിലുമുള്ള സറാസനിക് ജനാലകളില്‍ നിന്നും പുറത്തേക്കു നോക്കുമ്പോള്‍‍, നിസ്സീമമായ സ്വപ്നങ്ങളുടെ ഭൂമിക നിന്നെ മാടിവിളിക്കുന്നു.പിന്നെ നീ സ്വപ്നങ്ങളെ പിന്തുടര്‍ന്ന് പടികളിറങ്ങുന്നു.ജീവിതദുഃഖങ്ങളുടെ വെളിമ്പറമ്പുകളില്‍ ഒറ്റപ്പെടുമ്പോള്‍ നീ മനസിലാക്കുന്നു-ഓര്‍മകളുടെ ഊഷരഭൂമിയില്‍ നിന്നാണ് നീ പടുത്തുയുര്‍ത്തപ്പെട്ടതെന്ന്.

3 comments:

  1. da gauti ellam manasilayi, adipoliyayittundu

    ReplyDelete
  2. ormakalude thadavukar annu ennum nammal...

    ReplyDelete
  3. ee bloginte peru mattu entista. atleast give name Kalika here :)

    ReplyDelete